FC Goa

റൊണാൾഡോയുടെ വരവ് ഉണ്ടാകില്ല; എഫ് സി ഗോവ – അൽ നസർ പോരാട്ടത്തിൽ റൊണാൾഡോ കളിക്കില്ല
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന എഫ് സി ഗോവ - അൽ നസർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. റൊണാൾഡോ ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന് സൗദി അറേബ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2026 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി റൊണാൾഡോ തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനാലാണ് യാത്ര ഒഴിവാക്കുന്നത്.

ഇന്ത്യന് മണ്ണില് റൊണാള്ഡോ പന്തുതട്ടും; എഫ്സി ഗോവയ്ക്കെതിരെ കളിച്ചേക്കും
എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ എഫ്സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അൽ നസ്റിൻ്റെ ടീം പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി. താരം ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷിച്ചു. റൊണാൾഡോ കളിക്കാൻ എത്തുന്നത് കൊണ്ട് തന്നെ മത്സരത്തിന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണെന്ന് എഫ്.സി ഗോവ മാനേജ്മെൻ്റ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സരം; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും എഫ് സി ഗോവയും തമ്മിലുള്ള എഎഫ്സി ചാമ്പ്യൻസ് ലീഗ് രണ്ടാം മത്സരത്തിനായുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. ഗോവയിലെ കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 22നാണ് മത്സരം നടക്കുന്നത്.

കലിംഗ സൂപ്പർ കപ്പ് ഫൈനൽ: ഇന്ന് ഗോവയും ജംഷഡ്പൂരും ഏറ്റുമുട്ടും
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് കലിംഗ സൂപ്പർ കപ്പ് ഫൈനൽ മത്സരം. എഫ് സി ഗോവയും ജംഷഡ്പൂർ എഫ് സിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഐഎസ്എല്ലിലെ പ്രമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടം ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും എഫ്സി ഗോവയും തമ്മിലുള്ള മത്സരം സമനിലയിൽ
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും എഫ്സി ഗോവയും തമ്മിലുള്ള മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചു. 65-ാം മിനിറ്റിൽ മുഹമ്മദ് യാസിർ എഫ്സി ഗോവയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ, 76-ാം മിനിറ്റിൽ ജെ മടത്തിൽ സുബ്രൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി സമനില ഗോൾ നേടി. അഞ്ച് മിനിറ്റ് അധിക സമയം നൽകിയെങ്കിലും വിജയിയെ കണ്ടെത്താനായില്ല.

സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് തോൽവി; ഗോവ എഫ് സി ഒരു ഗോളിന് മുന്നിൽ
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഗോവ എഫ് സിയോട് ഒരു ഗോളിന് തോറ്റു. ബോറിസ് സിങ്ങിന്റെ ഗോളാണ് ഗോവയ്ക്ക് വിജയം നേടിക്കൊടുത്തത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.