Farmer Suicide

അട്ടപ്പാടിയിൽ കർഷക ആത്മഹത്യ: വില്ലേജ് ഓഫീസർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഗളി വില്ലേജ് ഓഫീസർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്ത് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ അഗളി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

അട്ടപ്പാടിയിൽ കർഷക ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കൃഷ്ണസ്വാമി എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. റവന്യൂ വകുപ്പിനെതിരെ കൃഷ്ണസ്വാമിയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അട്ടപ്പാടിയിൽ തണ്ടപ്പേർ കിട്ടാത്തതിനെ തുടർന്ന് കർഷകന്റെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു
അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നു. റവന്യൂ വകുപ്പിനെതിരെ കർഷകന്റെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയും ബിജെപി പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തു.

അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; തണ്ടപ്പേര് കിട്ടാത്തതാണ് കാരണമെന്ന് ആരോപണം
പാലക്കാട് അട്ടപ്പാടിയിൽ കർഷകനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

കർഷക ആത്മഹത്യ: വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി എംപിക്കെതിരെ കേസ്
കർണാടകയിലെ ഹവേരി പൊലീസ് ബിജെപി എംപി തേജ്വസി സൂര്യയ്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു. കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ വഖഫ് ബോർഡാണെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് നടപടി. യഥാർത്ഥ കാരണം ലോണും കൃഷി നഷ്ടവുമാണെന്ന് പൊലീസ് വ്യക്തമാക്കി.