Fake Votes

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് തെളിഞ്ഞു. ഒരേപേരിലുള്ളവര്ക്ക് വോട്ട് വന്നത് സ്ഥലപ്പേര് ആയതുകൊണ്ടാണ്.

കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ 1800 ഇരട്ട വോട്ടുകളും തിരുവള്ളൂർ പഞ്ചായത്തിൽ 272 ഇരട്ട വോട്ടുകളുമുണ്ടെന്നും ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ ആരോപിച്ചു. എന്നാൽ, യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പ്രതികരിച്ചു.

വയനാട്ടിൽ വ്യാജ വോട്ടെന്ന് ബിജെപി; പ്രതിഷേധവുമായി കോൺഗ്രസ്
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടുകളുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃശ്ശൂരിൽ ബിജെപി നേതാവിൻ്റെ മേൽവിലാസത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ വോട്ട് ചെയ്തതും വിവാദമായി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും.

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 2700 വ്യാജ വോട്ടുകൾ കണ്ടെത്തി; അന്വേഷണം വേണമെന്ന് സിപിഐഎം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ 2700 വ്യാജ വോട്ടുകൾ കണ്ടെത്തിയതായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വെളിപ്പെടുത്തി. വ്യാജ വോട്ടുകളുടെ പിന്നിൽ കോൺഗ്രസ്-ബിജെപി നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും, നടപടി ഇല്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി.