Fake Theft

വ്യാജ മോഷണക്കേസിൽ വീട്ടുടമയെയും പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിന്ദുവിന്റെ ആവശ്യം
നിവ ലേഖകൻ
വ്യാജ മോഷണക്കുറ്റം ചുമത്തിയ സംഭവത്തിൽ വീട്ടുടമയെയും പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, എസ്.സി.എസ്.ടി കമ്മീഷൻ, ഡി.ജി.പി എന്നിവർക്ക് നൽകിയ പരാതിയിൽ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു കൂട്ടിച്ചേർത്തു.

വ്യാജ പരാതി: നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
നിവ ലേഖകൻ
വ്യാജ മോഷണ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു അറിയിച്ചു. തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയുണ്ടെന്നും ബിന്ദു പറഞ്ഞു. സ്വർണം മോഷ്ടിച്ചെന്ന് പരാതി നൽകിയ ഓമനക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.