ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി 511 തടവുകാരെ 'ഫാക് കുർബ' പദ്ധതിയിലൂടെ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടയ്ക്കാൻ കഴിയാതെ ജയിലിൽ കഴിയുന്നവർക്കാണ് ഈ പദ്ധതിയിലൂടെ മോചനം ലഭിക്കുന്നത്. ഈ റമദാനിൽ 1,300-ലധികം തടവുകാരെ മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.