കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു ഇടപെട്ടു. മൂന്ന് കോളേജുകളിൽ നിന്നായി മൂന്ന് അധ്യാപക തസ്തികകൾ പുനർവിന്യസിച്ചു. വിദ്യാർത്ഥികളുടെ പഠനപ്രയാസം അവസാനിപ്പിക്കാൻ ഇത് സഹായകമായി.