Explosion

തെലങ്കാന കെമിക്കൽ ഫാക്ടറി സ്ഫോടനത്തിൽ 30 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 30-ൽ അധികം ആളുകൾ മരിച്ചു. സിഗാച്ചി ഫാർമ കമ്പനിയിൽ നടന്ന അപകടത്തിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വിരുദുനഗറിൽ പടക്കശാലയിൽ സ്ഫോടനം; 3 മരണം, 5 പേർക്ക് പരിക്ക്
തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമ്മാണശാലയിൽ സ്ഫോടനമുണ്ടായി. അപകടത്തിൽ ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ ജയ്സാൽമിറിൽ പൊട്ടിത്തെറി; അതീവ ജാഗ്രതാ നിർദ്ദേശം
രാജസ്ഥാനിലെ ജയ്സാൽമിറിൽ എയർ സ്റ്റേഷൻ പരിസരത്ത് പൊട്ടിത്തെറിയുണ്ടായി. ആറിടത്ത് പൊട്ടിത്തെറിയുണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊട്ടിത്തെറി: യുപിഎസ് ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് യുപിഎസ് ബാറ്ററി തകരാറാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. 34 ബാറ്ററികൾ നശിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊട്ടിത്തെറി: മൂന്ന് പേരുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേരുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊട്ടിത്തെറിയിൽ ആകെ അഞ്ച് പേർ മരണപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വീടിനു സമീപമുണ്ടായ പൊട്ടിത്തെറി ആസൂത്രിതം; ഗൂഢാലോചനയെന്ന് ശോഭാ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രന്റെ വീടിന് സമീപമുണ്ടായ പൊട്ടിത്തെറി ആസൂത്രിതമാണെന്ന് ആരോപണം. പോലീസ് ഗൂഢാലോചന നടത്തിയെന്നും ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.

ഇറാനിലെ തുറമുഖ നഗരത്തിൽ വൻ സ്ഫോടനം: നാല് മരണം, 562 പേർക്ക് പരിക്ക്
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. 562 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടനം; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി
തൃശ്ശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് ശോഭ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഗുജറാത്തിലെ പടക്കശാല സ്ഫോടനം: 21 മരണം; ഉടമ അറസ്റ്റിൽ
ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചു. അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പടക്കശാല ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ പടക്കശാല സ്ഫോടനം: 13 മരണം
ഗുജറാത്തിലെ ബനസ്കന്തയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. രാവിലെ 9:45ന് ഉണ്ടായ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഭാഗങ്ങൾ തകർന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു; ഇലോൺ മസ്കിന് തിരിച്ചടി
ടെക്സസിൽ നിന്നുള്ള വിക്ഷേപണത്തിനിടെ സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു. എട്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് സ്പേസ് എക്സ് അറിയിച്ചു.

കണ്ണൂരില് സ്ഫോടനം: തൊഴിലുറപ്പ് തൊഴിലാളികള്ക്ക് പരിക്ക്
കണ്ണൂര് മാലൂരില് തൊഴിലുറപ്പ് പദ്ധതിയില് ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്ക്ക് പരിക്കേറ്റു. വിജയലക്ഷ്മി, പ്രീത എന്നിവരാണ് പരിക്കേറ്റത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി വരുന്നു.