Expert Committee

അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കാൻ സർക്കാർ; വിദഗ്ധ സമിതി രൂപീകരിച്ചു
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിയമത്തിന്റെ സമഗ്രമായ പരിശോധനയ്ക്കായി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും.

എസ്എടിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ റിപ്പോർട്ട് തള്ളി, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി കുടുംബം
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ കുടുംബം തള്ളി. എസ്.എ.ടി ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബന്ധുക്കൾ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും. ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ ആണെന്നുമാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ.

ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം: പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി. ചികിത്സാ രേഖകളുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറും യോഗത്തിൽ പങ്കെടുക്കും.