വിദേശ തൊഴിൽ അവസരങ്ങൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളെക്കുറിച്ച് നോർക്ക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റിക്രൂട്ട്മെന്റ് ഏജൻസികളുടെയും തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെയും നിജസ്ഥിതി ഉറപ്പാക്കണമെന്ന് നോർക്ക നിർദ്ദേശിച്ചു. തട്ടിപ്പിന് ഇരയാകുന്നവർ അധികാരികൾക്ക് പരാതി നൽകണമെന്നും നോർക്ക അറിയിച്ചു.