കുവൈറ്റിൽ പ്രവാസികൾക്ക് വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് ഉയർത്താൻ സാധ്യത. എണ്ണയേതര വരുമാനം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. റസിഡൻസി ഫീസ്, സർവീസ് ചാർജ് എന്നിവയിലെ വർധനവ് പരിഗണനയിലാണെന്ന് ധനമന്ത്രി നൂറ അൽ-ഫസാം അറിയിച്ചു.