Exoplanet

വാസയോഗ്യമായ സൂപ്പർ-എർത്ത് കണ്ടെത്തി
HD 20794 d എന്ന സൂപ്പർ-എർത്ത്, വെറും 20 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ ആറ് മടങ്ങ് ഭാരമുള്ള ഈ ഗ്രഹം, സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെയാണ് ചുറ്റുന്നത്. ഈ ഗ്രഹത്തിന്റെ ഭ്രമണപഥം വാസയോഗ്യമായ മേഖലയിലാണെന്നും ദ്രാവക ജലവും ഒരുപക്ഷേ ജീവനും നിലനിൽക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

അതിവേഗ നക്ഷത്രം ഗ്രഹവുമായി ബഹിരാകാശത്തിലൂടെ: നാസയുടെ കണ്ടെത്തൽ
മണിക്കൂറിൽ 1.2 ദശലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ഹൈപ്പർവെലോസിറ്റി നക്ഷത്രത്തെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. നെപ്റ്റ്യൂണിന് സമാനമായ ഒരു ഗ്രഹവുമായാണ് ഈ നക്ഷത്രത്തിന്റെ സഞ്ചാരം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വേഗതയേറിയ എക്സോപ്ലാനറ്റ് ആയിരിക്കാം ഇത്.

ഭൂമിയ്ക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തി; മനുഷ്യവാസത്തിന് പുതിയ പ്രതീക്ഷ
ഭൂമിയ്ക്ക് സമാനമായ പുതിയ ഗ്രഹം ഗവേഷകർ കണ്ടെത്തി. ധനുരാശിയിൽ നിന്ന് 4000 പ്രകാശ വർഷം അകലെയാണ് ഈ ഗ്രഹം. സൂര്യന്റെ അവസാന ഘട്ടത്തിൽ മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടുപിടിത്തം.