തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ രംഗത്തെത്തി. പൂരം എക്സിബിഷനെ തകർക്കാനുള്ള ശ്രമമാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റേതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആരോപിച്ചു. സമാന്തര എക്സിബിഷൻ നടത്തി ദേവസ്വങ്ങളെ സാമ്പത്തികമായി തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.