Excise Checkpost

Gold cash seizure

മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ സ്വർണ്ണവും പണവും പിടികൂടി

നിവ ലേഖകൻ

മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെ കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ കെ കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.

Money Seized Wayanad

വയനാട് മുത്തങ്ങയിൽ മതിയായ രേഖകളില്ലാത്ത പണം പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ

നിവ ലേഖകൻ

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17,50,000 രൂപ പിടികൂടി. കർണാടകയിൽ നിന്ന് പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂറിനെയും ഡ്രൈവർ മുനീറിനെയും കസ്റ്റഡിയിലെടുത്തു.