ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പുതിയ പരീക്ഷാ സമ്പ്രദായങ്ങൾ ആവിഷ്കരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിദഗ്ധ സമിതി രൂപീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ വിവിധ കക്ഷികളുടെ അടിയന്തര യോഗത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.