Exam Postponement

PSC Exams Postponed

പി.എസ്.സി പരീക്ഷകൾ മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു

നിവ ലേഖകൻ

സംസ്ഥാനത്ത് സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ്, കയർഫെഡിലെ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിലെ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി അനുസരിച്ച് ഈ പരീക്ഷകൾ ഒക്ടോബർ 8-ന് നടക്കും.

Kannur University Exams

കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മുടങ്ങി; ചോദ്യപേപ്പർ ലഭിക്കാതെ വിദ്യാർത്ഥികൾ വലഞ്ഞു

നിവ ലേഖകൻ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാതെ രണ്ടാം സെമസ്റ്റർ എംഡിസി പരീക്ഷകൾ മുടങ്ങി. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയെന്ന് ആരോപിച്ച് കെഎസ്യുവും എംഎസ്എഫും സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ചോദ്യങ്ങൾ സോഫ്റ്റ്വെയറിലൂടെ ക്രമീകരിച്ചപ്പോൾ ചില പേപ്പറുകളിൽ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് സർവകലാശാലയുടെ വിശദീകരണം.