ഇന്ത്യ നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഭൂട്ടാനിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കിയെന്ന് ഭൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തലവൻ. 2004 മുതൽ തുടർച്ചയായി അഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇവിഎമ്മുകൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലേക്ക് മാറാൻ ഭൂട്ടാൻ ആലോചിക്കുന്നുണ്ട്.