Evacuation

ഇറാനിൽ നിന്നുള്ള ഭാരതീയരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ സിന്ധു’വുമായി കേന്ദ്രസർക്കാർ
ഇറാൻ-ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഭാരതീയ പൗരന്മാരെ ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ സിന്ധു' എന്ന പേരിൽ കേന്ദ്രസർക്കാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടാതെ നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ടുവരുന്നു.

ഇസ്രായേൽ-ഇറാൻ സംഘർഷം: മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ 3 വിമാനങ്ങൾ
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി. മഹാൻ എയർലൈൻസിന്റെ വിമാനങ്ങൾ വഴി ടെഹ്റാനിൽ നിന്ന് 1000 ഇന്ത്യക്കാരെ മഷ്ഹാദിലേക്ക് മാറ്റി. ആദ്യ വിമാനം ഇന്ന് രാത്രി 11:15ന് ഡൽഹിയിൽ എത്തും.

ഇസ്രായേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി വിദേശകാര്യ മന്ത്രാലയം
ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഓപ്പറേഷൻ സിന്ധു ആരംഭിച്ചു. താൽപ്പര്യമുള്ളവരെ കരമാർഗവും, വ്യോമമാർഗവും ഒഴിപ്പിക്കും. ഇതിനായി ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ എത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർഥികൾ അർമേനിയയിൽ സുരക്ഷിതർ
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ വിദ്യാർഥികളെ അർമേനിയയിലേക്ക് മാറ്റി. ഏകദേശം 25,000-ത്തോളം പേരെ ഇസ്രായേലിൽ നിന്നും മാറ്റേണ്ടി വരുമെന്ന് എംബസി അറിയിച്ചു.

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്; ഒൻപത് പേർ മരിച്ചു
കിഴക്കൻ ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബിയിലെ ലാകി-ലാകി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് പേർ മരിച്ചു. നാല് കിലോമീറ്റർ ചുറ്റളവിൽ ലാവയും പാറകളും പതിച്ച് നിരവധി വീടുകൾ കത്തിനശിച്ചു. ജനങ്ങളെ സുരക്ഷിതമായി മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട് വിലങ്ങാട് കനത്ത മഴ: വെള്ളപ്പൊക്കം, 30 പേരെ മാറ്റി പാർപ്പിച്ചു
കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായി. 30ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടില് ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും; ജനങ്ങളെ മാറ്റുന്നു
വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഇന്ന് പ്രഭാതത്തില് തന്നെ ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും കേട്ടു. ഈ പ്രതിഭാസം അനുഭവപ്പെട്ട സ്ഥലങ്ങളില് നിന്നും ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികള് ജില്ലാ ഭരണകൂടം സ്വീകരിച്ചു.