Europe

ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ; ആണവ ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ
ജനീവയില് യൂറോപ്യന് യൂണിയന് പ്രതിനിധികളും ഇറാനും തമ്മില് നടന്ന നയതന്ത്ര ചര്ച്ച തീരുമാനമാകാതെ അവസാനിച്ചു. ഇസ്രായേല് ആക്രമണം അവസാനിപ്പിച്ചാല് ചര്ച്ചയ്ക്ക് തയാറാകാമെന്ന നിലപാടില് ഇറാന് ഉറച്ചുനിന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന നിലപാടില് മാറ്റമില്ലെന്നും ഇറാന് ആവര്ത്തിച്ചു.

യൂറോപ്യൻ വിപണിയിൽ ടെസ്ലയ്ക്ക് തിരിച്ചടി; വില്പനയിൽ 52% ഇടിവ്
യൂറോപ്യൻ വിപണിയിൽ ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് തിരിച്ചടി. ഏപ്രിൽ മാസത്തിൽ ടെസ്ലയുടെ യൂറോപ്യൻ വിപണിയിലെ വില്പനയിൽ 52.6 ശതമാനം ഇടിവുണ്ടായി. യൂറോപ്യൻ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബി വൈ ഡി ടെസ്ലയ്ക്ക് ശക്തമായ എതിരാളിയായി രംഗത്തെത്തിയിട്ടുണ്ട്.

യൂറോപ്പിന്റെ പ്രധാന ഇന്ധന വിതരണക്കാരനായി ഇന്ത്യ മാറി
യൂറോപ്പിലേക്ക് സംസ്കരിച്ച ഇന്ധനം എത്തിക്കുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറി. റഷ്യയ്ക്കെതിരായ ഉപരോധം കാരണം യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള ഇന്ധന വാങ്ങൽ വർധിപ്പിച്ചു. പ്രതിദിനം 3.6 ലക്ഷം ബാരൽ ഇന്ധനമാണ് ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് എത്തുന്നത്.