Ethiopia Volcano

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം: ആശങ്ക വേണ്ടെന്ന് വ്യോമയാന മന്ത്രാലയം
എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ കരിമേഘപടലങ്ങൾ വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്. കരിമേഘപടലം കാരണം ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലവ വൈകുകയും ചെയ്തു. വൈകുന്നേരം 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുപോയേക്കും.

ഹെയ്ലി ഗുബ്ബി അഗ്നിപർവ്വത ചാരം; ഇന്ത്യക്ക് ആശ്വാസം, 7.30 ഓടെ രാജ്യം വിടുമെന്ന് റിപ്പോർട്ട്
എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുള്ള ആശങ്കകൾ ഇന്ത്യയിൽ നിന്ന് അകലുന്നു. വൈകുന്നേരം 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു പോകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വിമാന കമ്പനികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; വിമാന സർവീസുകൾക്ക് തടസ്സം
എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം 12,000 വർഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസുകളെ ബാധിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ജിദ്ദ, ദുബായ് സർവീസുകൾ റദ്ദാക്കിയതിനാൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.