ERODE EAST
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്ഥി നിര്ണയത്തില് ആശയക്കുഴപ്പം നിലനില്ക്കുന്നു. കോണ്ഗ്രസ് മത്സരിക്കുമോ എന്ന് അനിശ്ചിതത്വം നിലനില്ക്കെ, ഡിഎംകെ സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പ്രതിപക്ഷ പാര്ട്ടികളുടെ നീക്കങ്ങളും വ്യക്തമായിട്ടില്ല.