Ernakulam

എറണാകുളത്ത് പട്ടിക്കുട്ടിയ്ക്ക് രാസവസ്തു ഒഴിച്ചു; അയൽവാസിക്കെതിരെ കേസ്
എറണാകുളം പുത്തൻകുരിശിൽ മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയ്ക്ക് രാസവസ്തു ഒഴിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. രാസവസ്തു ഒഴിച്ചതിനെ തുടർന്ന് പട്ടിക്കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അങ്കമാലിയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായയ്ക്ക് പേവിഷബാധയെന്ന് സംശയം
എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധയെന്ന് സംശയം. കുട്ടിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രാദേശികമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകി വരുന്നു.

എറണാകുളം എളമക്കരയില് കുട്ടികളെ തട്ടിക്കൊണ്ടുപോകാന് ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
എറണാകുളം എളമക്കരയില് കുട്ടികളെ തട്ടിക്കൊണ്ടുപോകാന് ശ്രമം. കാറിലെത്തിയ മൂന്നംഗ സംഘമാണ് 5 ഉം 6 ഉം വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചത്. സ്വഭാവത്തില് എളമക്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

എറണാകുളം മഞ്ഞുമ്മലിൽ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി; പോലീസ് അന്വേഷണം
എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചു. ബാങ്കിൽ നിന്നും പിരിച്ചുവിട്ട സെന്തിൽ എന്ന മുൻ ജീവനക്കാരനാണ് ഇന്ദു കൃഷ്ണയെ കുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട 16 പ്രതികളുടെ വിചാരണ അടുത്ത മാസം ആരംഭിക്കും.

പരീക്ഷാ പേടിയില് എറണാകുളത്ത് വിദ്യാര്ഥിനി ജീവനൊടുക്കി
എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടി മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷകൾ നന്നായി എഴുതാൻ സാധിക്കാത്തതിലുള്ള വിഷമം ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയുണ്ട്.

എറണാകുളം ചെല്ലാനത്ത് ബസ്സിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ്സിൽ നിന്ന് ചാടിയ പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു.

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടി; ലഖ്നൗ പൊലീസിൻ്റെ പേരിലായിരുന്നു തട്ടിപ്പ്
എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ് മുഖേനയായിരുന്നു തട്ടിപ്പ്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളെ പിടികൂടി. ബംഗാൾ സ്വദേശികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് അറസ്റ്റിലായത്. മുർഷിദാബാദിൽ നിന്ന് ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു, ആളപായമില്ല.

എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; ആറു ദിവസത്തിനുള്ളിൽ 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാല പൂർവ്വ ശുചീകരണം കൃത്യമായി നടക്കാത്തതാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.