Ernakulam

എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ
എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ; അപേക്ഷകൾ സെപ്റ്റംബർ 10 വരെ
നാഷണൽ ആയുഷ് മിഷൻ എറണാകുളം ജില്ലാ ഓഫീസിൽ തെറാപ്പിസ്റ്റ്, മൾട്ടിപ്പർപ്പസ് വർക്കർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. കേരള സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്കും, എഎൻഎം നഴ്സിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 10-ന് മുൻപ് അപേക്ഷിക്കുക.

കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു; പ്രതി പിടിയില്
എറണാകുളം കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു. ഞാറക്കല് സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. സംഭവത്തില് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളത്ത് സദാചാര ആക്രമണം; ഹോസ്റ്റലിൽ കൂട്ടികൊണ്ടുപോയ യുവാവിനെ മർദ്ദിച്ചെന്ന് പരാതി
എറണാകുളത്ത് ഹോസ്റ്റലിൽ പെൺസുഹൃത്തിനെ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. അഞ്ചുമന ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചവർക്കൊപ്പം ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട സിപിഐഎം എറണാകുളം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ മണി ശങ്കറിനെ പുതിയ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 11 പേരാണ് പുതിയ ലോക്കൽ കമ്മിറ്റിയിൽ ഉള്ളത്.

എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി
എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബീച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് ഒഴുക്കിൽപ്പെട്ട ആനകളിൽ ഒന്നിന്റെ ജഡമാണോ ഇതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂര ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം
എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം ഇളകിവീണു. അപകടം നടന്ന സമയത്ത് രോഗികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.

എറണാകുളം തടിക്കക്കടവ് അങ്കണവാടിയിൽ മൂർഖൻ; ക്ലാസ് മുറിയിൽ കണ്ടതിനെ തുടർന്ന് അവധി നൽകി
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിൽ ക്ലാസ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വെച്ചിരുന്ന ഷെൽഫിനുള്ളിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ഉടൻ കുട്ടികളെ പുറത്തിറക്കി, തുടർന്ന് അങ്കണവാടിക്ക് അവധി നൽകി.

നവജാത ശിശുവിനെ കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിലായി. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത്. യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി.

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; ജയിൽ വാർഡൻ സസ്പെൻഡിൽ
എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെ സസ്പെൻഡ് ചെയ്തു. ഇയാൾ ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കുകയും ചെയ്തു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്.

സ്കൂളിന് സമീപത്തെ ഹൈ ടെൻഷൻ ലൈൻ മാറ്റാൻ പണം ആവശ്യപ്പെട്ട് കെഎസ്ഇബി
എറണാകുളം എടക്കാട്ടുവയൽ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഹൈ ടെൻഷൻ ലൈൻ മാറ്റുന്നതിന് 1,07,000 രൂപ നൽകണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് തുക നൽകണം എന്ന് ആവശ്യപ്പെട്ട് എടക്കാട്ടുവയൽ പഞ്ചായത്തിന് കെഎസ്ഇബി കത്ത് നൽകി. സ്കൂളിന് സമീപത്തെ ഹൈ ടെൻഷൻ ലൈൻ മാറ്റാൻ പണം ആവശ്യപ്പെട്ട കെഎസ്ഇബിയുടെ നടപടി വിവാദമായിരിക്കുകയാണ്.

പ്രളയ ഫണ്ട് തട്ടിപ്പ്: എറണാകുളത്ത് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ
എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിഷ്ണുപ്രസാദ് എന്ന ഉദ്യോഗസ്ഥനാണ് 73.13 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. അർഹരായവരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും കണ്ടെത്തി.