Ernakulam

എറണാകുളം മഞ്ഞുമ്മലിൽ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി; പോലീസ് അന്വേഷണം
എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചു. ബാങ്കിൽ നിന്നും പിരിച്ചുവിട്ട സെന്തിൽ എന്ന മുൻ ജീവനക്കാരനാണ് ഇന്ദു കൃഷ്ണയെ കുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട 16 പ്രതികളുടെ വിചാരണ അടുത്ത മാസം ആരംഭിക്കും.

പരീക്ഷാ പേടിയില് എറണാകുളത്ത് വിദ്യാര്ഥിനി ജീവനൊടുക്കി
എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടി മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷകൾ നന്നായി എഴുതാൻ സാധിക്കാത്തതിലുള്ള വിഷമം ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയുണ്ട്.

എറണാകുളം ചെല്ലാനത്ത് ബസ്സിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ്സിൽ നിന്ന് ചാടിയ പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു.

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടി; ലഖ്നൗ പൊലീസിൻ്റെ പേരിലായിരുന്നു തട്ടിപ്പ്
എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ് മുഖേനയായിരുന്നു തട്ടിപ്പ്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളെ പിടികൂടി. ബംഗാൾ സ്വദേശികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് അറസ്റ്റിലായത്. മുർഷിദാബാദിൽ നിന്ന് ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും നാശനഷ്ടം
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു, ആളപായമില്ല.

എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; ആറു ദിവസത്തിനുള്ളിൽ 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാല പൂർവ്വ ശുചീകരണം കൃത്യമായി നടക്കാത്തതാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഉദയംപേരൂരിൽ പാക് പതാക ഉപയോഗിച്ച സംഭവം: പാസ്റ്റർക്കെതിരെ കേസ്
എറണാകുളം ഉദയംപേരൂരിൽ പാസ്റ്റർമാർ നടത്തിയ പരിപാടിയിൽ പാകിസ്താൻ കൊടി ഉപയോഗിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് നടപടി. ജീസസ് ജനറേഷൻ എന്ന പ്രാർഥന കൂട്ടായ്മയുടെ പ്രധാനിയായ ദീപു ജേക്കബിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കേരളത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്; എറണാകുളം കളക്ടറേറ്റ് മാർച്ച്
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ വേതന പരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങി. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ ഭർത്താവ് സുരേഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് ദാരുണമായി കൊല്ലപ്പെട്ടത്.