Ernakulam

പെരുമ്പാവൂരിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
എറണാകുളം പെരുമ്പാവൂരിൽ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറമ്പിള്ളിയിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് പ്രതികൾ തകർക്കാൻ ശ്രമിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

തെരുവ് നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി തുന്നിചേർത്ത ശസ്ത്രക്രിയ പരാജയപ്പെട്ടു
എറണാകുളം വടക്കൻ പറവൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരിയുടെ ചെവി തുന്നിചേർത്ത ശസ്ത്രക്രിയ പരാജയപ്പെട്ടു. തുന്നിചേർത്ത ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ പരാജയപ്പെട്ടത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

പെരുമ്പാവൂരിൽ സൂപ്പർമാർക്കറ്റിൽ കവർച്ച; മേൽക്കൂര തകർത്ത് അകത്തുകടന്ന് ഒരു ലക്ഷം രൂപ കവർന്നു
എറണാകുളം പെരുമ്പാവൂരിൽ ഒരു സൂപ്പർമാർക്കറ്റിൽ കുട ചൂടിയെത്തിയ കള്ളൻ ഒരു ലക്ഷം രൂപ കവർന്നു. സൂപ്പർമാർക്കറ്റിന്റെ മേൽക്കൂരയും സീലിംഗും തകർത്ത് അകത്ത് കടന്നാണ് കള്ളൻ പണം കവർന്നത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് സൂപ്പർ മാർക്കറ്റ് അടച്ച് പോയ ജീവനക്കാർ ശനിയാഴ്ച രാവിലെ 8.30ന് തുറക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവം; പ്രതികൾക്കെതിരെ കേസ്
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർമാന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്. ഹോചിമിൻ പി.എച്ച്, സുധാംശു എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

വളഞ്ഞമ്പലം ക്ഷേത്രത്തിൽ മദ്യപിച്ച് ഇടയ്ക്ക കൊട്ടിയ ജീവനക്കാരന് സസ്പെൻഷൻ
എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കിടെ മദ്യപിച്ച് ഇടയ്ക്ക കൊട്ടിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടി. നാല് മാസം മുൻപും ഇയാൾ സമാനമായ കുറ്റത്തിന് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 28 രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

എറണാകുളം കടവന്ത്രയിൽ സുരക്ഷാ ഭീഷണി; തോക്കുമായി എത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു
എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സുരക്ഷാ ഭീഷണി. തോക്കുമായി എത്തിയ ട്രഷറി ഉദ്യോഗസ്ഥൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയുടെ പരിപാടി നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉണ്ടായത്.

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം നടക്കുമ്പോൾ തോക്കുമായി എത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദയംപേരൂർ സ്വദേശിയാണ് പിടിയിലായത്. സമ്മേളന സ്ഥലത്ത് ബോംബ് ഭീഷണിയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു.

എറണാകുളം തോട്ടക്കാട്ടുകരയിൽ മൂന്ന് ആടുകൾക്ക് പേവിഷബാധ
എറണാകുളം തോട്ടക്കാട്ടുകരയിൽ നായയുടെ കടിയേറ്റ മൂന്ന് ആടുകൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് വെറ്ററിനറി ജീവനക്കാർ ആടുകളെ കൊന്നു. ആടുകളെ പരിചരിച്ചവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എറണാകുളത്ത് വോട്ട് ചോർച്ചയുണ്ടായെന്ന് ഡിസിസി പ്രസിഡന്റ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
എറണാകുളത്ത് 6557 ഇരട്ട വോട്ടുകൾ നടന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 27 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത്.

മഹാരാജാസ് കോളേജിൽ പഠനത്തോടൊപ്പം വരുമാനം; വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗങ്ങളുമായി കോളേജ്
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം വരുമാനം നേടുന്നു. 60 ഓളം വിദ്യാർത്ഥികൾ പഠനശേഷം സമയം കണ്ടെത്തി ക്ലോത്ത് ബാഗ് നിർമ്മാണം, ശുചീകരണ ഉത്പന്ന നിർമ്മാണം, ഓർണമെന്റൽ ഫിഷ് ഫാമിംഗ് എന്നിവയിലൂടെ വരുമാനം നേടുന്നു. മണിക്കൂറിൽ 150 രൂപ വരെയാണ് വിദ്യാർത്ഥികൾക്ക് വരുമാനം ലഭിക്കുന്നത്.

എറണാകുളത്ത് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് ഭർത്താവ്; പോലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളത്ത് ഭർത്താവ് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേൽപ്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടിൽ സ്വാതിക്കാണ് പരുക്കേറ്റത്. സംഭവ ശേഷം പ്രതി അനൂപ് സ്വയം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.