Ernakulam Court

misogynistic videos

യൂട്യൂബർ ഷാജൻ സ്കറിയയുടെ സ്ത്രീവിരുദ്ധ വീഡിയോകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

നിവ ലേഖകൻ

യൂട്യൂബർ ഷാജൻ സ്കറിയയുടെ യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീവിരുദ്ധ വീഡിയോകൾ ഏഴ് ദിവസത്തിനകം നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത നൽകിയെന്ന കേസിൽ ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നു.