Ernakulam

എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം
എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് സംശയിക്കുന്നു. ലാമയുടെ മകൻ ഉടൻ എത്തും.

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ
എറണാകുളത്ത് ചേന്ദമംഗലം പഞ്ചായത്ത് അംഗവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഫസൽ റഹ്മാന് കുത്തേറ്റു. വടക്കേക്കര സ്വദേശി മനോജ് വലിയപുരയ്ക്കലാണ് അറസ്റ്റിലായത്. വ്യവസായ തർക്കമാണ് അക്രമത്തിന് കാരണം.

കേരള സയൻസ് കോൺഗ്രസ്; രജിസ്ട്രേഷൻ നവംബർ 30ന് അവസാനിക്കും
38-ാമത് കേരള സയൻസ് കോൺഗ്രസിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30 ആണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസ് ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ എറണാകുളം സെൻ്റ് ആൽബർട്സ് കോളേജിൽ വെച്ച് നടത്തപ്പെടും. താല്പര്യമുള്ളവർക്ക് http://www.ksc.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വടക്കേക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
എറണാകുളം വടക്കേക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമാണ് സംഭവം. ഒരു വർഷം മുൻപ് കാണാതായവരുടെ ലിസ്റ്റ് ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. പുനെ-കന്യാകുമാരി എക്സ്പ്രസ്സിൽ യാത്ര ചെയ്യാനെത്തിയ യുവതിയെയാണ് സജീവ് ഉപദ്രവിച്ചത്. യുവതിയുടെ പരാതിയിൽ റെയിൽവേ പോലീസ് പ്രതിയെ പിടികൂടി.

തൃശൂർ കവർച്ചാ കേസ്: അഭിഭാഷകനെ കാണാൻ ബണ്ടി ചോർ എറണാകുളത്ത്, ഉടൻ വിട്ടയക്കും
തൃശൂരിലെ കവർച്ചാ കേസിൽ അഭിഭാഷകനെ കാണാൻ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തി. പിടിച്ചെടുത്ത സാധനങ്ങൾ വിട്ടു കിട്ടാനാണ് ഇയാൾ എത്തിയത്. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളത്ത് തടഞ്ഞു; റെയിൽവേ പൊലീസിന്റെ പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് തടഞ്ഞു. കോടതിയിൽ ഹാജരാകാനാണ് എത്തിയതെന്ന് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞു. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. കുട്ടി അമ്മയോടൊപ്പം കിടന്നതിലുള്ള വിരോധം മൂലം കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും നെഞ്ചിൽ നഖം കൊണ്ട് മുറി ഉണ്ടാക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കും; ബിജെപിയിൽ ഭിന്നത രൂക്ഷം:ശ്യാമള എസ് പ്രഭു
എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തിന് തലവേദനയാവുന്നു. മട്ടാഞ്ചേരിയിലെ നേതാവും കൊച്ചി കോർപ്പറേഷൻ കൗൺസിലറായി മൂന്നര പതിറ്റാണ്ടിലേറെ പ്രവർത്തിച്ചയാളുമായ ശ്യാമള എസ് പ്രഭു സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രാദേശിക നേതൃത്വം ബുദ്ധിമുട്ടിച്ചെന്നും തനിക്ക് ട്വന്റി ട്വന്റിയിലേക്ക് ക്ഷണമുണ്ടെന്നും ശ്യാമള ട്വന്റിഫോറിനോട് പറഞ്ഞു.

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരണാസിയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് നിർവഹിച്ചത്. ട്രെയിൻ സർവീസ് ഈ മാസം 11-ന് ആരംഭിക്കും.

എരൂരില് വൃദ്ധസദനത്തില് വയോധികയ്ക്ക് മര്ദനം; വാരിയെല്ലിന് പൊട്ടല്
എരൂരിലെ വൃദ്ധസദനത്തിൽ 71 വയസ്സുള്ള സ്ത്രീക്ക് മർദനമേറ്റതായി പരാതി. മർദനത്തിൽ വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
