Environmental Education
മലപ്പുറത്ത് വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതി; അപേക്ഷകൾ ക്ഷണിക്കുന്നു
Anjana
കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം 2025-26 വർഷത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിച്ച് ചെറിയ വനം സൃഷ്ടിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആശയം. അഞ്ച് സെന്റ് സ്ഥലമുള്ള സ്കൂളുകൾക്ക് നവംബർ 30-ന് മുമ്പായി അപേക്ഷിക്കാം.
പാഴ്വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
Anjana
പുഷ്പകണ്ടം ഗവൺമെൻറ് എൽ പി സ്കൂൾ പാഴ്വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം നിർമ്മിച്ചു. രണ്ടായിരത്തിലധികം ചെരുപ്പുകളും 400 ബാഗുകളും ഉപയോഗിച്ചാണ് നിർമാണം. സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും ചേർന്ന് പാഴ്വസ്തുക്കൾ ശേഖരിച്ചു.