Entrance Exam Result

KEAM exam result

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീലുമായി സംസ്ഥാന സർക്കാർ

നിവ ലേഖകൻ

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് അപേക്ഷയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.എസ്.ഇ സിലബസ് വിദ്യാർത്ഥികൾക്ക് റാങ്ക് നിർണയ രീതി ദോഷകരമാണെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഈ വിധി.