English proficiency

UK universities foreign students

യുകെ സർവകലാശാലകളിലെ വിദേശ വിദ്യാർഥികളുടെ ദുരവസ്ഥ: ബിബിസി റിപ്പോർട്ട് വെളിപ്പെടുത്തുന്നു

Anjana

യുകെയിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്. ക്ലാസ് മനസ്സിലാക്കാൻ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നതും, അസൈൻമെന്റുകൾക്ക് പണം നൽകി മറ്റുള്ളവരെ ഏൽപ്പിക്കുന്നതും പതിവാണെന്ന് കണ്ടെത്തി. ഈ സ്ഥിതി യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.