Engineering Entrance Exam

ഗേറ്റ് 2025: അഡ്മിറ്റ് കാര്ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരിയില്
ഐഐടി റൂര്ക്കി നടത്തുന്ന ഗേറ്റ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1, 2, 15, 16 തീയതികളില് രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ഔദ്യോഗിക വെബ്സൈറ്റില് നിന്ന് അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം.

ഗേറ്റ് 2025 പരീക്ഷ: പുതിയ വിഷയങ്ങളും മാറ്റങ്ങളുമായി ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
ഗേറ്റ് 2025 പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. 30 വിഷയങ്ങളിലായി ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ പരീക്ഷ നടക്കും. രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതും യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം വരുത്തിയതും പ്രധാന വാർത്തകളാണ്.

ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ മൂന്നു തവണ എഴുതാം; 2025ലെ മാനദണ്ഡങ്ങള് പ്രസിദ്ധീകരിച്ചു
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ മൂന്നു തവണ എഴുതാമെന്ന് പുതിയ മാനദണ്ഡം. 2025ലെ പരീക്ഷയ്ക്കുള്ള നിബന്ധനകള് പ്രസിദ്ധീകരിച്ചു. വിവിധ വിഭാഗങ്ങള്ക്കുള്ള സീറ്റ് വിതരണവും പ്രായപരിധിയും യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങള് ലഭ്യമാക്കി.

ഗേറ്റ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
ഗേറ്റ് 2025 പരീക്ഷയുടെ അപേക്ഷകള് സമര്പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ 2024 ഒക്ടോബര് 11 വരെ അപേക്ഷിക്കാം. പരീക്ഷ 2025 ഫെബ്രുവരിയിൽ നടക്കും.

ഗേറ്റ് 2025: അപേക്ഷ സമർപ്പിക്കാൻ ഇന്ന് അവസാന ദിവസം; വിശദാംശങ്ങൾ അറിയാം
ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന് എന്ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. പിഴതുക ഒടുക്കി ഒക്ടോബര് 7 വരെ അപേക്ഷിക്കാം. പരീക്ഷ 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ നടക്കും.