യുഎഇയിലെ സർവകലാശാലകളിൽ പ്രവേശനത്തിനായി നടത്തിയിരുന്ന എംസാറ്റ് പരീക്ഷ റദ്ദാക്കി. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് സയൻസ് വിഷയത്തിലെ മാർക്ക് മാനദണ്ഡമാക്കാൻ തീരുമാനിച്ചു. സർവകലാശാലകൾക്ക് സ്വന്തം നിലയിൽ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകി.