Employment News

മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് തിരുവനന്തപുരത്ത് ജോലി മേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്കായി തൊഴിലവസരങ്ങൾ ഒരുക്കുന്നു. പിക്കർ, പാക്കർ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, സർവീസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാം. നവംബർ 7ന് രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കും.

തൊഴിലുറപ്പ് പദ്ധതിയിൽ ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം!
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ക്ഷേമനിധി ഓഫീസിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ദിവസ വേതനത്തിൽ നിയമനം. ബിരുദവും ഡിസിഎയുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള നവംബർ 15-ന്
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള നടത്തുന്നു. തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നവംബർ 15-നാണ് മേള നടക്കുന്നത്. തൊഴിൽദായകർക്ക് ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

“നിയുക്തി 2025”: മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13-ന് കുസാറ്റ് കാമ്പസിൽ
നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പ് എറണാകുളം മേഖലയിൽ "നിയുക്തി 2025" മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13-ന് കുസാറ്റ് കാമ്പസിൽ നടക്കുന്ന ജോബ് ഫെയറിൽ എസ്.എസ്.എൽ.സി. മുതൽ ബി.ടെക്. വരെയുള്ള യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാർ; നിയമനം ഉടൻ
കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കും നിയമനം. 179 ദിവസത്തേക്കാണ് നിയമനം. വനിതകളെ പരിഗണിക്കില്ല.