ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രിയായി മിഷേൽ ബാർണിയർ അധികാരമേറ്റു. 50 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് പ്രസിഡന്റ് മക്രോൺ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. 73 വയസ്സുള്ള ബാർണിയർ, 1958-നു ശേഷം ഫ്രഞ്ച് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.
ഫ്രാൻസിലെ പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലമാണ് ഉണ്ടായത്. ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുന്നിലുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇടതുപക്ഷം അധികാരം പിടിച്ചു. ...