Emergency Landing

ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി; കാരണം ഇന്ധനക്ഷാമം
ഗുവഹത്തിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടർന്നാണ് ലാൻഡിംഗ് നടത്തിയത്. 168 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കി
ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. യാത്രക്കിടെ പൈലറ്റ് വിമാനത്തിന് തകരാറുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകാൻ സാധ്യത. സാങ്കേതിക പരിശോധനകൾ ഇനിയും പൂർത്തിയാകാനുണ്ട്. പ്രതികൂല കാലാവസ്ഥയും വിമാനം മടങ്ങിയെത്തുന്നതിന് തടസ്സമുണ്ടാക്കുന്നു.

ഇന്ധനം തീർന്ന് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി
ഇന്ധനം കുറഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. പരിശീലന പറക്കലിനിടെ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ലാൻഡിംഗ് ബുദ്ധിമുട്ടിലായതിനെത്തുടർന്ന് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഞെട്ടലോടെ യാത്രക്കാർ; 10 മിനിറ്റ് പൈലറ്റില്ലാതെ വിമാനം പറന്നു, അടിയന്തര ലാൻഡിംഗ്
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലേക്ക് പോയ ലുഫ്താൻസ വിമാനമാണ് പൈലറ്റില്ലാതെ പറന്നത്. സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്നാണ് സംഭവം. പിന്നീട് വിമാനം മഡ്രിഡിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഷിംലയിൽ അലയൻസ് എയർ വിമാനത്തിന് ലാൻഡിംഗ് തകരാർ; യാത്രക്കാർ രക്ഷപ്പെട്ടു
ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ വിമാനത്തിന് ലാൻഡിംഗിനിടെ സാങ്കേതിക തകരാർ. ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാർ മൂലം വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 44 യാത്രക്കാർ സുരക്ഷിതരായി രക്ഷപ്പെട്ടു.

തിരുച്ചിറപ്പള്ളിയില് എയര് ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്തു; ക്യാപ്റ്റന് ഡാനിയല് ബെലിസയ്ക്ക് അഭിനന്ദനം
തിരുച്ചിറപ്പള്ളിയില് നിന്ന് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് രണ്ട് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്നു. ക്യാപ്റ്റന് ഡാനിയല് ബെലിസയുടെ കഴിവ് കൊണ്ട് വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പൈലറ്റിനെയും ക്യാബിന് ക്രൂവിനെയും അഭിനന്ദിച്ചു.