Elon Musk

ചൊവ്വയ്ക്ക് പുതിയ പേര്: ‘ന്യൂ വേൾഡ്’ എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
ചൊവ്വയുടെ പേര് 'ന്യൂ വേൾഡ്' എന്നാക്കി മാറ്റണമെന്ന നിർദ്ദേശവുമായി ഇലോൺ മസ്ക് രംഗത്തെത്തി. മാർസിന്റെ ഉപരിതലത്തിലെ ഗെയ്ൽ ക്രേറ്ററിന്റെ ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിർദ്ദേശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ജിമെയിലിനെ വെല്ലുവിളിച്ച് എലോൺ മസ്കിന്റെ ‘എക്സ്മെയിൽ’; പുതിയ സംരംഭത്തിന്റെ വിശദാംശങ്ങൾ
എലോൺ മസ്ക് 'എക്സ്മെയിൽ' എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ആരംഭിക്കുന്നു. ജിമെയിലിനേക്കാൾ വൃത്തിയും ലാളിത്യവുമുള്ള രൂപകൽപ്പനയാണ് എക്സ്മെയിലിന്റേതെന്ന് അവകാശപ്പെടുന്നു. ഡിഎം സ്റ്റൈൽ ഇന്റർഫേസ് ഉണ്ടായിരിക്കുമെന്ന് മസ്ക് സ്ഥിരീകരിച്ചു.

മസ്കിന്റെ എക്സ് എഐ സൗജന്യമാക്കി ഗ്രോക് 2 ചാറ്റ്ബോട്ട്; പുതിയ സവിശേഷതകളോടെ
എലോൺ മസ്കിന്റെ എക്സ് എഐ സ്റ്റാർട്ട്അപ്പ് ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ സൗജന്യ പതിപ്പ് പുറത്തിറക്കി. പുതിയ പതിപ്പ് കൂടുതൽ വേഗതയേറിയതും സമർത്ഥവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്ര നിർമ്മാണ സാധ്യതകളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വയിലേക്കും ഇന്റർനെറ്റ്: ഇലോൺ മസ്കിന്റെ മാർസ് ലിങ്ക് പദ്ധതി
ഇലോൺ മസ്ക് ചൊവ്വയിലേക്ക് ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. മാർസ് ലിങ്ക് പദ്ധതിയിലൂടെ ചൊവ്വയിൽ കൃത്രിമ ഉപഗ്രഹ നെറ്റ്വർക്ക് സ്ഥാപിക്കും. ഭൂമിയിലെ സ്റ്റാർലിങ്ക് മാതൃകയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രഹങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം സാധ്യമാക്കും.

എക്സ് പ്ലാറ്റ്ഫോം ടോക്സിക്; കടുത്ത വിമർശനവുമായി ‘ദി ഗാർഡിയൻ’
ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ 'ദി ഗാർഡിയൻ' എക്സ് പ്ലാറ്റ്ഫോമിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. എക്സ് ഒരു ടോക്സിക് പ്ലാറ്റ്ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഉള്ളൂവെന്നും അവർ വ്യക്തമാക്കി. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഈ നിലപാട്.

ഇലോണ് മസ്കിന്റെ എ.ഐ ചാറ്റ്ബോട്ട് ഗ്രോക്ക് യജമാനനെതിരെ തിരിഞ്ഞു
ഇലോണ് മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് അദ്ദേഹം വ്യാജവിവരങ്ങള് പ്രചരിപ്പിക്കുന്നുവെന്ന് സമ്മതിച്ചു. യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് എക്സ് വഴി തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതായി ഗ്രോക്ക് വ്യക്തമാക്കി. മസ്കിന്റെ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ഉണ്ടെന്നും ഗ്രോക്ക് സൂചിപ്പിച്ചു.

സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി; എതിർപ്പുമായി ടെലികോം കമ്പനികൾ
ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതി അന്തിമഘട്ടത്തിൽ. ലേലമില്ലാതെ അനുമതി നൽകുന്നതിനെതിരെ ഇന്ത്യൻ ടെലികോം കമ്പനികൾ എതിർപ്പ് പ്രകടിപ്പിക്കുന്നു. കേന്ദ്ര ടെലികോം നിയമത്തിന്റെ പിൻബലത്തിൽ സർക്കാർ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.