Elon Musk

വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഇലോൺ മസ്ക്; ഗ്രോക്കിപീഡിയ അവതരിപ്പിക്കുന്നു
വിക്കിപീഡിയയുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ഇലോൺ മസ്കിന്റെ എക്സ്എഐ കമ്പനി ഗ്രോക്കിപീഡിയ എന്ന പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു. വിക്കിപീഡിയയേക്കാൾ പത്ത് മടങ്ങ് മികച്ചതായിരിക്കും തന്റെ പുതിയ ഗ്രോക്കിപീഡിയയെന്ന് മസ്ക് അവകാശപ്പെട്ടു. പൂർണ്ണമായും എ ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിജ്ഞാനകോശമായാണ് ഗ്രോക്കിപീഡിയയെ കമ്പനി അവതരിപ്പിക്കുന്നത്.

ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നു; പ്രതികരണവുമായി എലോൺ മസ്ക്
ആമസോൺ ആറു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ട് ആ ജോലി എഐയും റോബോട്ടുകളും ഉപയോഗിച്ച് പുനഃസ്ഥാപിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് എലോൺ മസ്ക് രംഗത്ത്. ജോലി ചെയ്യുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമായിരിക്കുമെന്നാണ് എലോൺ മസ്ക് അഭിപ്രായപ്പെട്ടത്. അതേസമയം ആറു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിക്കുമെന്നുള്ള വാർത്ത ആമസോൺ നിഷേധിച്ചു.

വിക്കിപീഡിയക്ക് എതിരാളിയായി എലോൺ മസ്കിൻ്റെ ഗ്രോകിപീഡിയ
എലോൺ മസ്ക് 'ഗ്രോകിപീഡിയ' എന്ന പേരിൽ പുതിയൊരു എഐ അധിഷ്ഠിത വിവരശേഖരണ വേദി വികസിപ്പിക്കുന്നു. വിക്കിപീഡിയയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും വിവരങ്ങൾ കൂടുതൽ വിശ്വസനീയമായി ലഭ്യമാക്കുമെന്നും മസ്ക് അവകാശപ്പെടുന്നു. ഇത് എല്ലാവർക്കും ഉപയോഗിക്കാനായി ഒരു ഓപ്പൺ സോഴ്സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രൈവറില്ലാ റോബോ ടാക്സിയുമായി ഇലോൺ മസ്ക്; യാത്രാനുഭവം പങ്കുവെച്ച് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ
എക്സ് സ്ഥാപകനും ടെസ്ലയുടെ സിഇഒയുമായ ഇലോൺ മസ്കിന്റെ റോബോടാക്സിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഡ്രൈവറില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ഈ കാറിൻ്റെ പ്രധാന പ്രത്യേകത. ബെംഗുളൂരുവിൽ നിന്നുള്ള ഇഷാൻ ശർമ്മ എന്ന കണ്ടന്റ് ക്രിയേറ്റർ റോബോടാക്സിയിലെ യാത്രാനുഭവം വീഡിയോ രൂപത്തിൽ പങ്കുവെച്ചിട്ടുണ്ട്. 5 മിനിറ്റ് യാത്രയ്ക്ക് 4.5 ഡോളറാണ് ഈടാക്കുന്നത്.

മസ്കിന്റെ രാഷ്ട്രീയ നീക്കത്തെ പരിഹസിച്ച് ട്രംപ്
യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ഇലോൺ മസ്കിനെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. മൂന്നാമതൊരു പാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മസ്കിന്റെ നീക്കം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

ട്രംപിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഇലോൺ മസ്ക്
ഡൊണാൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'അമേരിക്ക പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ഈ പാർട്ടിയുടെ ലക്ഷ്യം പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുക എന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പുതിയ പാർട്ടി അനിവാര്യമാണെന്ന് മസ്ക് അഭിപ്രായപ്പെട്ടു.

ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ മസ്കിന് പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഇലോൺ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിനെതിരെയുള്ള വിവാദ ട്വീറ്റ് മസ്ക് പിൻവലിച്ചു. ട്രംപ് -മസ്ക് പോരിന് പിന്നാലെ ടെസ്ലയുടെ ഓഹരികൾ 15 ശതമാനം ഇടിഞ്ഞു.

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്; ടെസ്ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് പ്രതികരിച്ച് ഇലോൺ മസ്ക് രംഗത്ത്. ഇതിന് പിന്നാലെ ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും മസ്ക് വിമർശിച്ചു. ട്രംപിന്റെ പ്രതികരണവും മസ്കിന്റെ പ്രസ്താവനകളും ടെസ്ലയുടെ ഓഹരികളിൽ 15 ശതമാനം ഇടിവുണ്ടാക്കി.

എക്സിൽ പുതിയ ഫീച്ചറുകളുമായി ഇലോൺ മസ്ക്; പ്രത്യേകതകൾ അറിയാം
സമൂഹമാധ്യമമായ എക്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്. എൻക്രിപ്ഷൻ, വാനിഷിംഗ് മെസ്സേജുകൾ, ഓഡിയോ/ വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്ന 'എക്സ് ചാറ്റ്' എന്ന ഡയറക്ട് മെസ്സേജിങ് ഫീച്ചറാണ് അവതരിപ്പിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ഫോൺ നമ്പർ ഇല്ലാതെ തന്നെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പ്രസ്താവന വിവാദത്തിൽ
ദക്ഷിണാഫ്രിക്കയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കുറ്റകൃത്യങ്ങൾ വ്യാപകമാണെന്നും അഴിമതി രൂക്ഷമാണെന്നുമുള്ള ഇലോൺ മസ്കിന്റെ പ്രസ്താവനക്കെതിരെ വിമർശനം. മസ്ക് പങ്കുവെച്ച വിവരങ്ങൾ തെറ്റാണെന്ന് ദക്ഷിണാഫ്രിക്കക്കാർ ആരോപിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശമെന്താണെന്ന് പലരും ചോദിക്കുന്നു.

ടെസ്ലയുടെ ലാഭം ഇടിഞ്ഞു; ഡോജിൽ നിന്ന് മസ്ക് പിന്മാറുന്നു
ടെസ്ലയുടെ ലാഭത്തിൽ വൻ ഇടിവ് നേരിട്ടതിന് പിന്നാലെ ഇലോൺ മസ്ക് ഡോജിലെ (DOGE) ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചു. 2025 ലെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 9% ഇടിവ് രേഖപ്പെടുത്തി. വാഹന ഡെലിവറിയിലും 13% ഇടിവ് സംഭവിച്ചു.

എക്സ് ഇനി എക്സ്എഐയുടെ കൈകളിൽ; 33 ബില്യൺ ഡോളറിന് ഇലോൺ മസ്കിന്റെ കമ്പനികൾ ലയിച്ചു
എക്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിടേണ്ടതില്ല. ലയനം വഴി സത്യം അന്വേഷിക്കുന്നതിനും അറിവ് നേടുന്നതിനും കോടിക്കണക്കിന് ആളുകളെ സഹായിക്കാനാകുമെന്നാണ് മസ്കിന്റെ പ്രതീക്ഷ.