Elephant

അതിരപ്പിള്ളിയിലെ കാട്ടാനയുടെ ആരോഗ്യനില ആശങ്കാജനകം; ചികിത്സ ദുഷ്കരമെന്ന് ഡോ. അരുൺ സക്കറിയ
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കാജനകമാണ്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികിത്സിക്കുന്നത്. ട്വന്റിഫോറാണ് ആദ്യം ആനയുടെ ദുരവസ്ഥ പുറംലോകമറിയിച്ചത്.

അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് ചികിത്സയ്ക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘമെത്തും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സയ്ക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തും. ട്വന്റി ഫോർ പുറത്തുവിട്ട വാർത്തയെ തുടർന്നാണ് നടപടി. കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

നീലഗിരിയിൽ കുന്നിൽ നിന്ന് വീണ് ആന ചരിഞ്ഞു
നീലഗിരി ജില്ലയിലെ കുന്നൂരിൽ കുന്നിൻ മുകളിൽ നിന്ന് വീണ ആന ചരിഞ്ഞു. 300 അടി താഴ്ചയിലേക്കാണ് ആന വീണത്. വീണ്ടും താഴേക്ക് വീണതോടെയാണ് ആന ചരിഞ്ഞത്.

പരിക്കേറ്റ കുട്ടിയാനയെ വയനാട്ടില് നിന്ന് രക്ഷപ്പെടുത്തി
വയനാട് തിരുനെല്ലിയില് പരുക്കേറ്റ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. കാലിനും തുമ്പിക്കൈക്കും പരിക്കേറ്റ കുട്ടിയാനയെ തോല്പ്പെട്ടിയില് പ്രവേശിപ്പിച്ചു. വന്യജീവി ആക്രമണമാണ് പരിക്കിന് കാരണമെന്ന് സംശയിക്കുന്നു.