നാട്ടാന പരിപാലന ചട്ടത്തിൽ അടിയന്തര ഭേദഗതി വേണമെന്ന് സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉത്സവാഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പാർട്ടി വിലയിരുത്തി. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.