Elephant rescue

അതിരപ്പള്ളിയിലെ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയായി
അതിരപ്പള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കി. ഒന്നര മാസത്തെ തുടർചികിത്സ വേണ്ടിവരുമെന്ന് ഡോ. അരുൺ സക്കറിയ അറിയിച്ചു. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം 12 ആനകൾ ചരിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി; രക്ഷാപ്രവർത്തനം ദുഷ്കരം
അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി നൽകി. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആന രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റാനാണ് തീരുമാനം.

അതിരപ്പിള്ളിയിൽ മുറിവേറ്റ ആനയെ പിടികൂടാൻ ദൗത്യം
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. മൂന്ന് കുങ്കിയാനകളെ ദൗത്യത്തിനായി എത്തിച്ചിട്ടുണ്ട്. കോടനാട് അഭയാരണ്യത്തിലേക്ക് ആനയെ മാറ്റാനാണ് തീരുമാനം.

അതിരപ്പിള്ളിയിലെ പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും
അതിരപ്പിള്ളിയിലെ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിലെ പ്രത്യേക കൂട്ടിലായിരിക്കും ചികിത്സ. ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം ഏറ്റെടുക്കുന്നത്.

ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
ഇരുപത് മണിക്കൂറിലധികം കിണറ്റിൽ കുടുങ്ങിയ കാട്ടാനയെ ഊർങ്ങാട്ടിരിയിൽ നിന്ന് രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആനയെ കാട്ടിലേക്ക് തിരികെ കൊണ്ടുപോയി.

അതിരപ്പിള്ളിയിലെ പരിക്കേറ്റ കാട്ടാനയ്ക്ക് വിദഗ്ധ ചികിത്സയൊരുക്കാൻ 20 അംഗ സംഘം
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ 20 അംഗ സംഘം നാളെ എത്തും. വിക്രം, സുരേന്ദ്രൻ എന്നീ കുംകിയാനകളും ദൗത്യത്തിന്റെ ഭാഗമാകും. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം കുംകിയാനകളുടെ സഹായത്തോടെ ചികിത്സ നൽകാനാണ് തീരുമാനം.

കോതമംഗലം വനത്തിൽ കാണാതായ ‘പുതുപ്പള്ളി സാധു’ ആനയെ കണ്ടെത്തി
കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമാ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു' എന്ന നാട്ടാനയെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലയാറ്റൂരില് കിണറ്റില് വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; കാട്ടാനശല്യത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു
മലയാറ്റൂര് ഇല്ലിത്തോട് പ്രദേശത്ത് കിണറ്റില് വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ച സംഭവം വലിയ ശ്രദ്ധ നേടി. ഇന്ന് പുലര്ച്ചെയാണ് സംഭവം നടന്നത്. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. ...