Electrocution

വടകരയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട് വടകരയിൽ മുറ്റം അടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂരിലെ ഉഷ ആശാരിക്കണ്ടി (51) ആണ് മരിച്ചത്. മരം പൊട്ടിവീണ് വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് വീട്ടുമുറ്റത്തേക്ക് പതിച്ച മരക്കൊമ്പിൽ തട്ടിയതാണ് അപകട കാരണം.

മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

വയനാട്ടിൽ കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
വയനാട് വാഴവറ്റയിൽ കോഴിഫാമിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. മൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. കൽപ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട്
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നാട് യാത്രാമൊഴി നൽകുന്നു. തുർക്കിയിൽ നിന്ന് കൊച്ചിയിലെത്തിയ അമ്മ സുജ പോലീസ് വാഹനത്തിൽ കൊല്ലത്തേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പുമുടക്ക് നടത്തും.

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നു
കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ കെഎസ്ഇബി മാറ്റുന്നു. ഈ പ്രവർത്തനങ്ങൾക്കിടെ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിമാരുടെ ഇടപെടൽ, അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഏജൻസികൾ സംഭവത്തിൽ അന്വേഷണം നടത്തും. സ്കൂൾ കെട്ടിടത്തിന് മുകളിൽ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

കണ്ണൂരിൽ ഷോക്കേറ്റ് 5 പശുക്കൾ ചത്തു; ഉപജീവനമാർഗം നഷ്ടമായി
കണ്ണൂരിൽ ഷോക്കേറ്റ് അഞ്ച് പശുക്കൾ ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്.

നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ വിടനൽകി
നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരൻ അനന്തുവിന് നാട് കണ്ണീരോടെ വിടനൽകി. പോസ്റ്റുമോർട്ടത്തിൽ മരണം വൈദ്യുതാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചു.

വഴിക്കടവിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നു. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ആവശ്യപ്പെട്ടു.

കോഴിക്കോട് കോടഞ്ചേരിയിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിൻ ബിജു (13), ഐബിൻ ബിജു (11) എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിൽ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞുവീണ് ലൈൻ പൊട്ടി തോട്ടിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായത്.

വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം വട്ടവിളയിൽ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സലിം (63) എന്നയാൾ മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.