Electric Vehicle

മാരുതി സുസുക്കി ഇ-വിറ്റാരയുടെ ലോഞ്ച് നാളെ; വില പ്രഖ്യാപനം ഉടൻ
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഡിസംബർ 2-ന് ലോഞ്ച് ചെയ്യും. ഗുജറാത്തിലെ പ്ലാന്റിൽ നിർമ്മിച്ച 7,000 യൂണിറ്റുകൾ ഇതിനോടകം യൂറോപ്പിലേക്ക് കയറ്റി അയച്ചു. ഫുൾ ചാർജിൽ 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചുള്ള ഈ വാഹനം 10 നിറങ്ങളിലും മൂന്ന് വകഭേദങ്ങളിലും ലഭ്യമാകും.

മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ വിപണിയിൽ എത്തി; വില 23.69 ലക്ഷം രൂപ
മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ രണ്ട് വേരിയന്റുകളിലായി വിപണിയിൽ അവതരിപ്പിച്ചു. FE2 മോഡലിന് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 2026 ജനുവരി 14 മുതൽ ബുക്കിംഗും ഫെബ്രുവരി 14 മുതൽ ഡെലിവറിയും ആരംഭിക്കും.

എംജി സൈബർസ്റ്റർ ഇന്ത്യയിൽ തരംഗം; വിറ്റഴിച്ചത് 350 യൂണിറ്റുകൾ
എംജി സൈബർസ്റ്റർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാറായി മാറി. ജൂലൈയിൽ പുറത്തിറങ്ങിയ ഈ വാഹനം ഇതിനോടകം 350 യൂണിറ്റുകൾ വിറ്റഴിച്ചു. 72.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് സൈബർസ്റ്റർ വിപണിയിൽ ലഭ്യമാകുന്നത്.

ബിഎംഡബ്ല്യുവിന്റെ പുതിയ i5 LWB അടുത്ത വർഷം ഇന്ത്യയിൽ
ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. BMW i5 LWB എന്ന മോഡലാണ് അടുത്ത വർഷം ആദ്യത്തോടെ പുറത്തിറങ്ങുന്നത്. ഈ വാഹനം സിംഗിൾ-മോട്ടോർ പതിപ്പിലാണ് വരുന്നത്, കൂടാതെ മികച്ച സുരക്ഷാ ഫീച്ചറുകളും ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും ഇതിൽ ഉണ്ടാകും.

റെനോ ട്വിംഗോ ഇ-ടെക് ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങി
റെനോ ട്വിംഗോയുടെ ഇലക്ട്രിക് പതിപ്പ് ഫ്രാൻസിൽ പുറത്തിറക്കി. 163 കിലോമീറ്റർ റേഞ്ചുള്ള ഈ വാഹനം AmpR സ്മോൾ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 27.5 കിലോവാട്ട്സ് ലിഥിയം-അയൺ ബാറ്ററിയാണ് ഇതിലുള്ളത്.

ഓല ഇലക്ട്രിക് പുതിയ ബിസിനസ്സിലേക്ക്; ആദ്യ വാഹനേതര ഉത്പന്നം ഒക്ടോബർ 17-ന്
ഓല ഇലക്ട്രിക് ഒക്ടോബർ 17-ന് അവരുടെ ആദ്യത്തെ വാഹനേതര ഉത്പന്നം പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇത് കമ്പനിയുടെ എനർജി സ്റ്റോറേജ് ബിസിനസ്സിലേക്കുള്ള പ്രവേശനമായിരിക്കാമെന്ന് വിലയിരുത്തലുണ്ട്. ഓഹരി വിപണിയിൽ ഓഹരികൾ താഴ്ന്ന നിലയിലെത്തിയെങ്കിലും, പുതിയ ഉത്പന്നം വലിയ സാമ്പത്തിക മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.

റെനോ ക്വിഡ് ഇവി ഇന്ത്യൻ വിപണിയിലേക്ക്: വില 6 ലക്ഷം രൂപ മുതൽ!
ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നായ റെനോ ക്വിഡ് അതിന്റെ ഇലക്ട്രിക് പതിപ്പുമായി ഇന്ത്യൻ വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നു. ഡാസിയ സ്പ്രിംഗ് ഇവി എന്ന പേരിൽ വിദേശത്ത് വിൽക്കുന്ന ഈ വാഹനം, ഇന്ത്യയിൽ 6 ലക്ഷം രൂപ പ്രാരംഭവിലയിൽ ലഭ്യമാകും. നിലവിൽ പരീക്ഷണയോട്ടം നടത്തുന്ന ഈ ചെറു ഇലക്ട്രിക് കാറിനായുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികൾ.

പോർഷെ കയെൻ ഇവി: ഒറ്റ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച്
പോർഷെ കയെൻ ഇലക്ട്രിക് പതിപ്പ് 2026-ൽ വിപണിയിൽ എത്തും. ഈ വാഹനം ഒറ്റ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് നൽകും. കയെൻ ഇവി എത്തുന്നതോടെ പോർഷെയുടെ മുൻനിര ഇവി മോഡലായി മാറും.

എംജി കോമെറ്റിന് എതിരാളി; കുഞ്ഞൻ ഇലക്ട്രിക് കാറുമായി വിൻഫാസ്റ്റ്
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ പുതിയ ചുവടുവയ്പ്പുകൾ നടത്താൻ ഒരുങ്ങുന്നു. എംജി കോമെറ്റിന് എതിരാളിയായി മിനിയോ ഗ്രീൻ ഇവി എന്നൊരു കുഞ്ഞൻ ഇലക്ട്രിക് വാഹനം കൂടി പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിന്റെ പേറ്റന്റിനായി വിൻഫാസ്റ്റ് ഇന്ത്യയിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.

ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഉടൻ
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് 11-നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ ഷോറൂം ജൂലൈ 15-ന് മുംബൈയിൽ തുറന്നു.

കിയ കാരൻസ് ക്ലാവിസ് ഇവി ബുക്കിങ് ആരംഭിച്ചു
കിയ കാരൻസ് ക്ലാവിസ് ഇലക്ട്രിക് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. 25,000 രൂപ ടോക്കൺ തുകയായി നൽകി ബുക്ക് ചെയ്യാവുന്നതാണ്. 42kWh ബാറ്ററിയിൽ 404 കിലോമീറ്റർ വരെയും, 51.4kWh ബാറ്ററിയിൽ 490 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കും.

കിയ കാരൻസ് ക്ലാവിസ് ഇവി ജൂലൈ 15-ന് വിപണിയിലേക്ക്
കിയ കാരൻസ് ക്ലാവിസ് ഇവി ജൂലൈ 15-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് താങ്ങാനാവുന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമായിരിക്കും.