Electric SUV
ബിവൈഡിയുടെ സീലിയൺ 7 ഇലക്ട്രിക് എസ്യുവി ഇന്ത്യൻ വിപണിയിലേക്ക്; 2025-ൽ അവതരണം
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് (BYD) അവരുടെ പുതിയ മോഡലായ സീലിയൺ 7 ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുന്നു. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഈ പുതിയ ഇലക്ട്രിക് എസ്യുവി പ്രദർശിപ്പിക്കപ്പെടുക. നൂതന സാങ്കേതികവിദ്യകളും മികച്ച പ്രകടനവും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.
ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്: ഏറ്റവും വിൽപ്പനയുള്ള എസ്യുവിയുടെ ബാറ്ററി പതിപ്പ് അവതരിപ്പിച്ചു
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. 51.4kWh, 42kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. പരമാവധി 473 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു.
ട്രേഡ്മാർക്ക് തർക്കം: മഹീന്ദ്ര ഇലക്ട്രിക് എസ്യുവിയുടെ പേര് മാറ്റി
ഇൻഡിഗോയുടെ പരാതിയെ തുടർന്ന് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് എസ്യുവിയുടെ പേര് 'ബിഇ 6ഇ'യിൽ നിന്ന് 'ബിഇ 6' ആക്കി മാറ്റി. ഇൻഡിഗോയുമായുള്ള ട്രേഡ്മാർക്ക് തർക്കമാണ് ഇതിന് കാരണം. എന്നാൽ, മഹീന്ദ്ര ഈ പേരിനായി നിയമപോരാട്ടം തുടരുമെന്ന് അറിയിച്ചു.