Election Threat

election threat complaint

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി; പരാതി നൽകി

നിവ ലേഖകൻ

പാലക്കാട് തരൂർ പഞ്ചായത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് പരാതി. സി.പി.ഐ.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഭർത്താവിനെയും തന്നെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.