വയനാട്ടിൽ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് രാഹുൽ-പ്രിയങ്ക ചിത്രങ്ങളോടുകൂടിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേർന്ന മില്ലിൽ നിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ളതാണെന്ന് കിറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു.