Election Commission

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിലെ കാലതാമസം: കോൺഗ്രസ് കമ്മീഷനെതിരെ രംഗത്ത്
തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ വൈകിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അപാകതകളുണ്ടെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി. ബിജെപി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ജയറാം രമേശ് വിമർശിച്ചു.

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം; 2026 ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രവേശം
വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയ പാര്ട്ടിയായി അംഗീകാരം നല്കി. 2026ലെ തെരഞ്ഞെടുപ്പാണ് പാര്ട്ടിയുടെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. ആദ്യ സംസ്ഥാന സമ്മേളനത്തിന് പ്രമുഖ നേതാക്കളെ ക്ഷണിക്കാനുള്ള നീക്കം നടക്കുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി; ഒക്ടോബര് അഞ്ചിന് വോട്ടെടുപ്പ്, എട്ടിന് ഫലം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഒക്ടോബര് അഞ്ചിലേക്ക് മാറ്റി. നേരത്തെ ഒക്ടോബര് ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര് എട്ടിന് പ്രഖ്യാപിക്കും.

വിജയ്യുടെ പാർട്ടി കൊടിക്കെതിരെ ബിഎസ്പിയുടെ പരാതി; ആന ചിഹ്നം നീക്കം ചെയ്യണമെന്ന് ആവശ്യം
തെന്നിന്ത്യൻ സൂപ്പർതാരം വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്കെതിരെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് ഘടകം പരാതി നൽകി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം, അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല
ജമ്മു കശ്മീരിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയിൽ ഒറ്റഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകൾ ഉടൻ നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.