എലപ്പുള്ളി മദ്യനിർമ്മാണശാലയെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നു. ജലചൂഷണം ഇല്ലെങ്കിൽ കമ്പനി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ സ്വീകരിച്ചത്. മദ്യനിർമ്മാണശാലയ്ക്കെതിരെ ബിജെപി കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ പദ്ധതിയെ പിന്തുണയ്ക്കുന്ന ശിവരാജന്റെ പ്രതികരണം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നു.