Eid Al Fitr

ദുബായിൽ പെരുന്നാൾ അവധിയിൽ 63 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചു
ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ 63 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയായിരുന്നു ഈ കാലയളവ്. ദുബായ് മെട്രോയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്.

ദുബായ് മെട്രോയുടെ പെരുന്നാൾ സമയക്രമം പ്രഖ്യാപിച്ചു
മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെയുള്ള പെരുന്നാൾ അവധി ദിനങ്ങളിലെ മെട്രോ, ബസ് സർവീസുകളുടെ പുതുക്കിയ സമയക്രമം ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മെട്രോ സർവീസുകൾ പുലർച്ചെ 5 മുതൽ രാത്രി 1 വരെയും, ട്രാം സർവീസുകൾ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തിക്കും. മിക്ക പാർക്കിംഗ് സൗകര്യങ്ങളും സൗജന്യമായിരിക്കും.

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ ചെറിയ പെരുന്നാൾ അവധി. റമദാൻ 30 ദിവസം പൂർത്തിയായാൽ ഏപ്രിൽ 2 വരെ അവധി നീട്ടും. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം.

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപനം; ചിലർക്ക് ആറ് ദിവസം വരെ അവധി
യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് അവധി. ചില ജീവനക്കാർക്ക് ആറ് ദിവസം വരെ അവധി ലഭിക്കും.