കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. മൂന്നു മുതൽ അഞ്ചു ദിവസം വരെ അവധിയായിരിക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും അവധി ദിവസങ്ങൾ നിശ്ചയിക്കുക.