EDUCATION

മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാർ. മദ്രസാ പഠനം മികച്ച രീതിയിൽ നടക്കുന്ന ഒന്നാണെന്നും, ഇവിടെ തീവ്രവാദത്തിൻ്റെയോ ഭീകരവാദത്തിൻ്റെയോ പഠനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കാത്തതിനാലാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി ബാധകമായിരിക്കുന്നത്.

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് 181 ആശയങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെയും സ്ഥാപനങ്ങളെയും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധം തുടരുന്നതിനിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ യോഗ വേദിയിലെത്തി വിവാദ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും യുവമോർച്ചയും എബിവിപിയും അറിയിച്ചു.

സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും എബിവിപി അറിയിച്ചു. കരിങ്കൊടി കണ്ടപ്പോൾ മന്ത്രി ശിവൻകുട്ടിയുടെ മനസ്സിൽ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നുവെന്നും എബിവിപി ആരോപിച്ചു.

ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം ചെയ്തു. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ടിസി തടഞ്ഞുവെച്ചത് വിദ്യാഭ്യാസ അവകാശ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ടിസി നൽകാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ പവേർഡ് ചാറ്റ് ബോട്ടുകൾ ഉപയോഗിച്ചാണ് കോളേജ് വർക്കുകൾ ചെയ്തതെന്ന് തുറന്നുപറഞ്ഞു. ഫൈനൽ മാർക്കുകൾ പുറത്തുവരാൻ ഇനിയും സമയമിരിക്കെ വിദ്യാര്ത്ഥി കാട്ടിയത് മണ്ടത്തരമാണെന്നാണ് ഭൂരിഭാഗം കാഴ്ചക്കാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എങ്കിലും എഐ ചാറ്റ് ബോട്ടുകൾ മനുഷ്യൻ്റെ തലച്ചോറിൻ്റെ ഉപയോഗം കുറച്ചുവെന്ന് പലരും വിലയിരുത്തുന്നു.

നഴ്സിംഗ് സ്കൂളുകൾക്കായി 8 പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാനത്തെ 5 നഴ്സിംഗ് സ്കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്ററുകൾക്കുമായി അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്കൂളുകൾക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ, കാസർഗോഡ് ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റ് ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാർ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

കണ്ണൂരിൽ ആറ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൂട്ടിയത് എട്ട് സ്കൂളുകൾ
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. മതിയായ വിദ്യാർത്ഥികളില്ലാത്തതിനെ തുടർന്നാണ് ഈ സ്കൂളുകളെല്ലാം അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ സ്കൂളുകളിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്താണ്.
