Education News

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ
സംസ്ഥാനത്തെ സ്കൂളുകളിൽ 2025-26 വർഷത്തെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകുന്നേരം 5 മണി വരെ വിവരങ്ങൾ ശേഖരിക്കും. കണക്കെടുപ്പിൽ പിഴവുകൾ സംഭവിച്ചാൽ പ്രധാനാധ്യാപകൻ ഉത്തരവാദി ആയിരിക്കും.

വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു; സ്കോൾ കേരളയിൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അവസരം
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ് തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in എന്ന പോർട്ടൽ വഴി ജൂലൈ 15 വരെ അപേക്ഷിക്കാം. സ്കോൾ-കേരള 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിന് ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംഘാടകർ
പോക്സോ കേസ് പ്രതിയായ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന് ക്ഷണിച്ച സംഭവം വിവാദമായിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘാടകർ. പോക്സോ കേസ് പ്രതിയാണെന്ന് അറിയാതെയാണ് മുകേഷിനെ ക്ഷണിച്ചതെന്നും, ഇതിൽ സ്കൂൾ അധികൃതർക്ക് കത്തയച്ച് മാപ്പ് ചോദിച്ചെന്നും സംഘാടകർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം. സയൻസ് വിഭാഗത്തിൽ 68.69 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 59.64 ശതമാനവും, മാനവിക വിഷയങ്ങളിൽ 50.57 ശതമാനവുമാണ് വിജയം.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.66
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 93.66% വിദ്യാർത്ഥികൾ വിജയം നേടി. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനത്തിൽ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 88.39 ആണ്. ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.41 ശതമാനം വർധനവുണ്ട്.
